ന്യൂയോർക്ക്: പ്രശസ്ത സാമൂഹ്യ പ്രവർത്തകനും ഗായകനുമായ ഡോ. സണ്ണി സ്റ്റീഫന്റ നേതൃത്വത്തിലുള്ള വേൾഡ് പീസ് മിഷൻ എന്ന ആഗോള സംഘടനയുടെ മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ എക്സലെൻസ് അവാർഡ് സജിമോൻ ആന്റണിക്ക് സമ്മാനിച്ചു.
കോട്ടയത്ത് വച്ച് നടത്തിയ ചടങ്ങിൽ വേൾഡ് പീസ് മിഷന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിലാണ് സജിമോൻ ആന്റണിയെ അവാർഡ് നൽകി ആദരിച്ചത്. അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കനയുടെ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം നടത്തിയ സന്നദ്ധ സേവനങ്ങളെയും അദ്ദേഹത്തിന്റെ സംരംഭക മികവിനെയും ആദരിച്ചു കൊണ്ടുള്ളതാണ് ഈ അംഗീകാരം.
കൂടാതെ സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് സുസ്ഥിര വികസന അവസരങ്ങൾ ലഭ്യമാക്കുന്നതിനായി ഒരു സംഘാടകൻ എന്ന നിലയിലും ഫൊക്കാനയുടെ പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹം നൽകിയ സംഭാവനകളും ഈ അംഗീകാരത്തിന് അദ്ദേഹത്തെ അർഹനാക്കി.
വേൾഡ് പീസ് മിഷൻ പ്രോത്സാഹിപ്പിക്കുന്ന സമാധാനം, നീതി, ഐക്യം എന്നീ മൂല്യങ്ങളുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കും ശ്രദ്ധേയമായ നേട്ടങ്ങൾക്കും വേൾഡ് പീസ് മിഷൻ ഹൃദയപൂർവമായ അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു.
മനുഷ്യസ്നേഹത്തിന്റെയും സേവന സമർപ്പണത്തിന്റെയും മാതൃക രൂപമായ ഡോ. സണ്ണി സ്റ്റീഫൻ 1995ൽ ആരംഭിച്ച സംഘടനയാണ് വേൾഡ് പീസ് മിഷൻ.